Post Category
കാഞ്ഞൂർ സഹകരണ ബാങ്ക് നീതി സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ഞായറാഴ്ച
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കാഞ്ഞൂർ സഹകരണ ബാങ്ക് ആരംഭിച്ച നീതി സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം ഞായറാഴ്ച(ഏപ്രിൽ 3) വൈകിട്ട് നാലിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. ചടങ്ങിൽ അൻവർ സാദത്ത് എംഎൽഎ അധ്യക്ഷത വഹിക്കും.
വിധവകൾക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പർമാർക്കറ്റ് ആരംഭിച്ചിരിക്കുന്നത്. നിർധനരായ വിധവകളാണ് ഇവിടെ ജോലി ചെയ്യുന്നത്. 6,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 60 ലക്ഷം രൂപ ചെലവിലാണ് നിർമ്മാണം .
date
- Log in to post comments