Post Category
എസ്.സി പ്രൊമോട്ടര്‍ നിയമനം
ജില്ലയിലെ വിവിധ ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ എസ്.സി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനുളള എഴുത്തു പരീക്ഷ ഏപ്രില്‍ മൂന്നിന് രാവിലെ 11 മുതല്‍ 12 വരെ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ തപാല്‍ മാര്‍ഗം ലഭ്യമായ അഡ്മിറ്റ് കാര്‍ഡില്‍ നിര്‍ദ്ദേശിച്ചിട്ടുളള നിബന്ധനകള്‍ പാലിച്ച് അതത് പരീക്ഷ കേന്ദ്രങ്ങളില്‍ അഡ്മിറ്റ് കാര്‍ഡ്, തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാകണം. അഡ്മിറ്റ് കാര്‍ഡില്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കണം. അപേക്ഷ സമര്‍പ്പിച്ചിട്ടും അഡ്മിറ്റ് കാര്‍ഡ് ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ കാക്കനാട് സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0484 - 2422256.
date
- Log in to post comments