Skip to main content

എഡ്യുകെയര്‍ ഉദ്ഘാടനം നാളെ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിരക്ഷാ  പദ്ധതിയായ എഡ്യുകെയറിന്റെ ഉദ്ഘാടനം നാളെ (ജൂലൈ 6) രാവിലെ പത്ത് മണിക്ക് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും.  അക്കാദമിക മികവ് തെളിയിച്ച വിദ്യാലയങ്ങളെയും ഇതിന് നേതൃത്വം നല്‍കിയ കോര്‍ഡിനേറ്റര്‍മാരെയും  ചടങ്ങില്‍ ആദരിക്കും.  സിവില്‍ സ്റ്റേഷന്‍ ഡി.പി.സി ഹാളില്‍ നടക്കുന്ന ചടങ്ങില്‍  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിക്കും. 
 

date