Post Category
ഡി.പി.സി യോഗം ഇന്ന്
കോഴിക്കോട്, വയനാട് ജില്ലകളിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2018-19 വാര്‍ഷിക പദ്ധതി നിര്‍വ്വഹണ പുരോഗതി അവലോകനം ചെയ്യുന്നതിനും 2017-18 വാര്‍ഷിക പദ്ധതിയില്‍ മികച്ച നേട്ടം കൈവരിച്ച തദ്ദേശഭരണ സ്ഥാപനങ്ങളെ ആദരിക്കുന്നതിനുമായി തദ്ദേശഭരണവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ ജൂലൈ അഞ്ചിന് രാവിലെ 10.30 ന് ഡി.പി.സി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അധ്യക്ഷന്‍മാരും സെക്രട്ടറിമാരും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments