Post Category
ഭവന വായ്പാ പദ്ധതികളുടെ വിതരണ ഉദ്ഘാടനം 10ന്
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി പുതുതായി ആരംഭിച്ച ഭവന വായ്പാ പദ്ധതിയുടെ ഉദ്ഘാടനവും മദ്രസ്സ അധ്യാപകര്‍ക്ക് നല്‍കി വരുന്ന ഭവന വായ്പയുടെ വിതരണോദ്ഘാടനവും നവംബര്‍ 10ന് രാവിലെ 10ന് തദ്ദേശ സ്വയംഭരണ - ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വ്വഹിക്കും. വളാഞ്ചേരി സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷം വഹിക്കും.
കെ.എസ്.എം.ഡി.എഫ്.സി ചെയര്‍മാന്‍ എ.പി. അബ്ദുല്‍ വഹാബ്, വളാഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന എം, നഗരസഭ പ്രതിപക്ഷ നേതാവ് ടി.പി. അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments