Post Category
സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം തുടങ്ങി
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസിന് കീഴില്‍ കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി, എസ്.ടിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം മേഖലാ എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ മോഹന്‍ ലൂക്കോസ് ഉദ്ഘാടനം ചെയ്തു. സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.ജെ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. വിവിധ പരീക്ഷകളില്‍ തയ്യാറെടുക്കുന്നതിനായി 25 ദിവസത്തെ പരിശീലനമാണ് നല്‍കുന്നത്. സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അബ്ദു സമദ് എ.കെ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.വിജയന്‍, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി.പി വിനോദ്കുമാര്‍, അധ്യാപകരായ അരവിന്ദാക്ഷന്‍, മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments