Skip to main content

കോഴിക്കോട് ജില്ലയില്‍ വാര്‍ഷിക പദ്ധതി പുരോഗതി 11.62 ശതമാനം

 

കോഴിക്കോട് ജില്ലയില്‍ 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യത്തെ മൂന്നു മാസത്തിനകം 11.62 ശതമാനം വാര്‍ഷിക പദ്ധതി തുക ചെലവഴിച്ചതായി തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീലിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. ജില്ലയിലെ എഴുപത് ഗ്രാമപഞ്ചായത്തുകള്‍ 12.36 ശതമാനം തുക ചെലവഴിച്ചു. 12 ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 10.97 ശതമാനം തുകയാണ് ചെലവ്. ഏഴ് നഗരസഭകള്‍ 10.43 ശതമാനം പദ്ധതി തുക വിനിയോഗിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് 6.03 ശതമാനം തുകയാണ് ചെലവാക്കിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ 13.98 ശതമാനം തുക ചെലവഴിച്ചതായും മന്ത്രി പറഞ്ഞു. ലൈഫ് മിഷന്‍ വീടുകളുടെ  നിര്‍മ്മാണ പുരോഗതി, ജീവനക്കാരുടെ ഒഴിവുകളുടെ എണ്ണം, ഗുണഭോക്തൃ പട്ടികകളുടെ കൈമാറ്റം ഡെപോസിറ്റ്, സ്പില്‍ ഓവര്‍ പ്രവൃത്തികളുടെ പുരോഗതി എന്നിവ സംബന്ധിച്ച് മന്ത്രി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷ•ാരോടും  സെക്രട്ടറിമാരോടും അവലോകനം ചെയ്തു. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തതു കൊണ്ടുമാത്രം അര്‍ഹരായ ഭവനരഹിതര്‍ക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പഞ്ചായത്തുകള്‍ ലൈഫ് മിഷന്‍ വീടുകളുടെ തുക 15 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. പലിശ സര്‍ക്കാര്‍ നല്‍കും.
    ജില്ലയില്‍ 2018-19 സാമ്പത്തിക വര്‍ഷം 1452 പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കി 21 ഗ്രാമപഞ്ചായത്തുകള്‍ ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയിട്ടുണ്ടെങ്കിലും ആറു പഞ്ചായത്തുകളാണ് ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കൈമാറിയത്. 70 തദ്ദേശസ്ഥാപനങ്ങള്‍ ഇനിയും കൈമാറിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മികച്ച പ്രകടനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുളള പുരസ്‌കാരവും മന്ത്രി വിതരണം ചെയ്തു.

 

date