Skip to main content

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഭവനരഹിതര്‍ ഇല്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറും- മന്ത്രി

 

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പൂര്‍ത്തീകരിച്ച 17 ഭവനങ്ങളുടെ താക്കോല്‍ദാനവും രണ്‍ണ്ടാം ഘട്ടത്തിന്റെ ആദ്യ ഗഡു വിതരണവും മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഭവനരഹിതര്‍ ഇല്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ വിജയത്തിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഭരണപക്ഷം പ്രതിപക്ഷം എന്ന വേര്‍തിരിവില്ലാതെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്‍ണ്ടാം ഘട്ടത്തിന്റെ ഭാഗമായി 58 വീടുകളാണ് നിര്‍മ്മിക്കുക. ഇതിനായി 39,14600 രൂപ വകയിരുത്തി. 

 അഡ്വ.പി.ടി.എ. റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്തിലെ  മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ മെമന്റോ നല്‍കി അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.അജിത, വൈസ് പ്രസിഡന്റ് എന്‍.വി. ബാലന്‍ നായര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.ഉഷ, വി.ഇ.ഒ  സി.ഒ. വിനയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.  

 

date