Skip to main content

അപേക്ഷ ക്ഷണിച്ചു

 

പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട നാല്‍പ്പതിനായിരം രൂപയോ അതില്‍ താഴെയോ വാര്‍ഷിക വരുമാനമുള്ള, എട്ടു മുതല്‍ പ്ലസ് ടു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളില്‍ നിന്നും ട്യൂട്ടോറിയല്‍ ഗ്രാന്റ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 16 ന് വൈകുന്നേരം അഞ്ച്  മണിക്കു മുമ്പായി അപേക്ഷകള്‍ കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ കോഴിക്കോട് ട്രൈബല്‍ ഡിവലപ്‌മെന്റ് ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്:0495 2376364.

date