Post Category
സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ കോഴ്സ പ്രവേശനം ആരംഭിച്ചു
എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജില്‍ ആറുമാസം ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ജൂലൈ 15 വരെ അപേക്ഷിക്കാം. പ്രായപരിധി 18 വയസ്സിനു മുകളില്‍. വിദ്യാഭ്യാസ യോഗ്യത- എസ്.എസ്.എല്‍.സി. കോഴ്സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് സ്റ്റഡി സെന്ററില്‍ നിന്നും 200 രൂപയ്ക്കും, തപാല്‍ മുഖേന ആവശ്യപ്പെട്ടുന്നവര്ക്ക് 250 രൂപയ്ക്കും ലഭ്യമാണ്. വിലാസം - യോഗ ആന്റ് അക്യുകെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രഡീഷണല്‍ ഹീലിംഗ് ആന്റ് റിസര്‍ച്ച്, മുനിസിപ്പല്‍ ഓഫീസിന് മുന്‍വശം, മെയിന്‍ റോഡ്, മാഹി - 673310. ഫോണ്‍ : 7012542049, 9074352818.
date
- Log in to post comments