വിമുക്ത ഭട•ാരുടെ പെണ്‍മക്കള്‍ക്ക് നഴ്‌സിംഗ് കോഴ്‌സ് പ്രവേശനം
ആരോഗ്യവകുപ്പിന്റെ കീഴിലുളള ജെ.പി.എച്ച്.എന്‍.ട്രെയിനിംഗ് സെന്റര്‍, തൈക്കാട്, തിരുവനന്തപുരം (പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മാത്രം), ജെ.പി.എച്ച്.എന്‍. ട്രെയിനിംഗ് സെന്റര്‍, തലയോലപ്പറമ്പ്, കോട്ടയം, ജെ.പി.എച്ച്.എന്‍.ട്രെയിനിംഗ് സെന്റര്‍, പെരിങ്ങോട്ടുകുരിശി, പാലക്കാട്, ജെ.പി.എച്ച്.എന്‍. ട്രെയിനിംഗ് സെന്റര്‍, കാസര്‍ഗോഡ് എന്നീ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സ്‌കൂളുകളില്‍ ഈ വര്‍ഷം ആരംഭിക്കുന്ന ഒക്‌സിലിയറി നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസ്സായ വിമുക്ത ഭട•ാരുടെ ആശ്രിതരായ പെണ്‍മക്കള്‍ക്കും, പ്രതിരോധ സേനയില്‍ സേവനത്തിലിരിക്കെ മരണമടഞ്ഞവരുടെ ആശ്രിതരായ സ്ത്രീകള്‍ക്കും ഓരോ സ്‌കൂളിനും ഓരോന്നു വീതം സംവരണം ചെയ്തിട്ടുളള സീറ്റുകളിലേക്ക് ശുപാര്‍ശക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും, പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടരുടെ വെബ്‌സൈറ്റായ ംംം.റവ.െസലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും. ഒറിജിനല്‍ അപേക്ഷയും പ്രോസ്‌പെക്ടസില്‍ ആവശ്യപ്പെട്ടിട്ടുളള സര്‍ട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നഴ്‌സിംഗ് സെന്റര്‍ പ്രിന്‍സിപ്പലിന് നേരിട്ട് അയക്കണം. ആയതിന്റെ പകര്‍പ്പ് വിമുക്ത ഭട തിരിച്ചറിയല്‍ കാര്‍ഡ്, ബന്ധപ്പെട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസറില്‍ നിന്നും നേടിയ ആശ്രിത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സൈനികക്ഷേമ ഡയറക്ടര്‍, സൈനിക ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ ജൂലൈ 10 ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം.
- Log in to post comments