കാപ്പാട് ബീച്ച് ശുചീകരിച്ചു
ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കേഷന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ചേമഞ്ചേരി പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നരിക്കുനി ബൈത്തുല്‍ ഇസ കോളേജ് ടൂറിസം വിഭാഗത്തിന്റെ സഹകരണത്തോടെ കാപ്പാട് ബീച്ച് ശുചീകരിച്ചു. അന്താരാഷ്ട്ര ബീച്ച് സര്‍ട്ടിഫിക്കേഷന്‍ അതോറിറ്റിയായ ബ്ലൂഫ്ളാഗ് സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുത്ത ഏക ബീച്ചാണ് കാപ്പാട്.
ശുചീകരണ പ്രവൃത്തി കെ ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ചേമഞ്ചരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ സത്യനാഥ്, ബ്ലൂഫ്ളാഗ് സൗരഭ് ശര്‍മ്മ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അസിസ്റ്റന്റ് എഞ്ചിനീയര്‍ അനുശ്രീ, ബൈത്തുല്‍ ഇസ കോളേജ് അധ്യാപകരായ ജിഷ്ണു, രാഹുല്‍, ഉത്തരവാദിത്വ ടൂറിസം കോ-ഓര്‍ഡിനേറ്റര്‍ ശ്രീകല, ഡിടിപിസി സെക്രട്ടറി ബിനോയ് വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ചേമഞ്ചരി ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതി അംഗങ്ങള്‍, ബൈത്തുല്‍ ഇസ കോളേജ് വിദ്യാര്‍ഥികള്‍, ഉത്തരവാദിത്വ ടൂറിസത്തിലെ ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥികള്‍ എന്നിവരും ശുചീകരണത്തില്‍ പങ്കെടുത്തു.
- Log in to post comments