കേരള മീഡിയ അക്കാദമി : അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്മ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടി.വി. ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാജ്വുവേറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ജൂലൈ 16 വരെ അപേക്ഷിക്കാം.
കോഴ്‌സുകളുടെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാനയോഗ്യത. ബിരുദകോഴ്‌സ് അവസാന വര്‍ഷ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം. പ്രായം 31.05.2018 ല്‍ 30 വയസ്സ് കവിയരുത്. പട്ടികവിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ വയസ്സിളവുണ്ട്.
അപേക്ഷാഫോറവും പ്രോസ്‌പെക്ടസും മീഡിയ അക്കാദമിയുടെ ംംം.സലൃമഹമാലറശമമരമറലാ്യ.ീൃഴ എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാഫോറം ജൂലൈ 16 ന് വൈകിട്ട് 5 മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 എന്ന വിലാസത്തില്‍ ലഭിക്കണം.
ഫോണ്‍ : 0484 - 2422275, 0484 - 2422068 0484 - 2100700.
ഇ-മെയില്‍ : സലൃമഹമാലറശമമരമറലാ്യ.ഴീ്@ഴാമശഹ.രീാ
- Log in to post comments