Skip to main content

നാഷണല്‍ എന്റര്‍പ്രണര്‍ ഷിപ്പ് ഡേ

നബാര്‍ഡ് നാഷണല്‍ എന്റര്‍പ്രണര്‍ ഷിപ് ഡേ സേവയുമായി സഹകരിച്ചുകൊണ്ട് നവംബര്‍ ഒമ്പതിന് രാവിലെ ഒമ്പത് മുതല്‍ മലപ്പുറം കാവുങ്ങല്‍ ബൈപാസിലുള്ള അവിയല്‍ റസ്റ്റാറന്റ് ഹാളില്‍  ആഘോഷിക്കുന്നു.  എ.ഡി.എം ടി.വിജയന്‍ ഉല്‍ഘാടനം ചെയ്യും. നബാര്‍ഡ് എ.ജി.എം ജയിംസ് പി ജോര്‍ജ് അധ്യക്ഷത വഹിക്കും.
സര്‍ക്കാര്‍ സ്‌കീമുകള്‍, സാമ്പത്തിക സഹായം, ബ്രാന്‍ഡിംഗ്, ഓണ്‍ലൈന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ജി.എസ്.ടി, ജി.എസ്.ടി രജിസ്‌ട്രേഷന്‍, ഫയലിംഗ് എന്നിവ സംബന്ധിച്ച് ക്‌ളാസ്സുകള്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9544900590    

 

date