Skip to main content

കളമശേരി മെഡിക്കൽ കോളേജിൽ ഫുഡ് കോർട്ട് - മന്ത്രി പി. രാജീവിന്‍റെ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ

 

കളമശ്ശേരി മെഡിക്കല്‍ കോളേജിൽ രോഗികള്‍ക്കും കൂട്ടിരിപ്പുകാർക്കും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമൊരുക്കി ഫുഡ് കോർട്ട് നിർമിക്കുന്നു. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി പി. രാജീവിന്‍റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപയാണ് ഇതിനായി വിനിയോഗിക്കുന്നതെന്ന് സൂപ്രണ്ട് ഡോ. ഗണേശ് മോഹന്‍ അറിയിച്ചു.

മെഡിക്കൽ കോളേജിന് അകത്ത് പ്രവർത്തിക്കുന്ന 24 മണിക്കൂർ കാൻ്റീന് സമീപത്ത് തന്നെയാണ് ഫുഡ് കോർട്ടും വരുന്നത്.  പൊതുമരാമത്ത് വകുപ്പിനാണ് നിർമാണ ചുമതല. 50 മുതൽ നൂറ് പേർക്ക് വരെ ഒരേ സമയം ഉപയോഗപ്പെടുത്താൻ കഴിയുന്ന തരത്തിലാണ് ഫുഡ്കോർട്ട് നിർമ്മിക്കുക. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പുറമേ മെഡിക്കൽ കോളേജിലെ ജീവനക്കാർക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും.

date