Post Category
തേനീച്ച കൃഷിക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നു
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തേനീച്ച കൃഷിക്ക് ആനുകൂല്യങ്ങള്‍ കര്‍ഷകസംഘങ്ങള്‍ക്ക് നല്‍കുന്നു. ചെറു തേനീച്ചപ്പെട്ടിയും കോളനികളും ഇന്ത്യന്‍ തേനീച്ചപ്പെട്ടിയും കോളനികളും 50 ശതമാനം സബ്‌സിഡിയില്‍ നല്‍കും. ഇന്ത്യന്‍ തേനീച്ചപ്പെട്ടിയോടൊപ്പം അനുബന്ധ സാമഗ്രികളായ പുകയന്ത്രം, തേനടകത്തി, മുഖാവരണം, തേനെടുപ്പു യന്ത്രം, സ്റ്റാന്‍ഡ് എന്നിവയും 50 ശതമാനം സബ്‌സിഡിയില്‍ നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന സംഘങ്ങള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കുന്നതാണ്. താല്‍പ്പര്യമുള്ള മുന്‍സിപ്പല്‍/കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍ ഒഴികെയുള്ള സംഘങ്ങള്‍ ഈ മാസം 25-നകം ജില്ലയിലെ കൃഷിഭവനുകളില്‍ അപേക്ഷ നല്‍കണം.
date
- Log in to post comments