Post Category
നിയമസഭാ സമിതി 11ന് ജില്ല സന്ദര്‍ശിക്കും
സംസ്ഥാന നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ഈ മാസം 11ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. സ്‌പോര്‍ട്‌സ്, യുവജനക്ഷേമം എന്നീ വിഷയങ്ങളില്‍ വ്യക്തികള്‍/സംഘടനാ പ്രതിനിധികളില്‍ നിന്നും പരാതികളും നിര്‍ദേശങ്ങളും സ്വീകരിക്കും. തുടര്‍ന്ന് 11.30ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴിലുള്ള സ്ഥാപനങ്ങള്‍, സ്റ്റേഡിയങ്ങള്‍, ജില്ലാ പഞ്ചായത്തിന് കീഴിലുള്ള വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവ സന്ദര്‍ശിക്കും.
(പിഎന്‍പി 1801/18)
date
- Log in to post comments