Post Category
സ്കോള്‍ കേരള പ്രവേശനം: തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
സ്കോള്‍ കേരള മുഖേന 2018-19 വര്‍ഷം ഹയര്‍ സെക്കന്‍ഡറി കോഴ്സിന് രണ്ടാം വര്‍ഷ പ്രവേശനം/പുനപ്രവേശനത്തിന് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് ഇതിനകം നിര്‍ദിഷ്ട രേഖകള്‍ സമര്‍പ്പിച്ച വിദ്യാര്‍ഥികളുടെ പരീക്ഷാ കേന്ദ്രം അനുവദിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള യൂസര്‍നെയിം, പാസ് വേഡ് ഉപയോഗിച്ച് www.scolekerala.org മുഖേന തിരിച്ചറിയല്‍ കാര്‍ഡ് പ്രിന്റെടുത്ത് അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാക്കി മേലൊപ്പ് വാങ്ങണം. ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതേണ്ടവര്‍ ഈ മാസം 10നകം അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ ഫീസ് അടയ്ക്കണം. (പിഎന്‍പി 1803/18)
date
- Log in to post comments