Skip to main content

വിനോദസഞ്ചാര പദ്ധതിയില്‍ സംരംഭകരാകാം

 

കുടുംബശ്രീ ജില്ലാ മിഷന്റെയും പട്ടികജാതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തി ല്‍ ജില്ലയില്‍ ആസൂത്രണം ചെയ്യുന്ന വിനോദസഞ്ചാര പദ്ധതിയുടെ വിവിധ തലങ്ങളിലേക്ക് സംരംഭകരാകുവാന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബശ്രീ അംഗമായ സ്ത്രീ-പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. 18നും 45നും മധ്യേ പ്രായമുള്ള, ശാരീരിക ശേഷിയുള്ളവരായിരിക്കണം അപേക്ഷകര്‍. താത്പര്യമുള്ളവര്‍ സ്വന്തം കൈപ്പടയിലെഴുതിയ ബയോഡേറ്റ സഹിതം ഈ മാസം 12ന് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0468 2221807, 9188112605.                                                                                  (പിഎന്‍പി 1805/18)

date