Skip to main content

'പൊലിമ' പദ്ധതി: മൂന്നാം ഘട്ടം തുടങ്ങി

'പൊലിമ' വിദ്യാഭ്യാസ പരിപാടിയുടെ മൂന്നാം ഘട്ടം കാടാച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെ.കെ രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഉന്നമനമാണ് 'പൊലിമ'യിലൂടെ ലക്ഷ്യമിടുന്നത്. കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗിരീശന്‍ അധ്യക്ഷത വഹിച്ചു. 

 

മലയാളം, ഇംഗ്ലീഷ്, കണക്ക്, ഹിന്ദി എന്നീ നാലു വിഷയങ്ങളിലാണ് പരിപാടിയുടെ ഭാഗമായി പ്രത്യേക ക്ലാസുകള്‍ നല്‍കുന്നത്. പരിപാടിയുടെ ഭാഗമായി അധ്യാപകര്‍ക്കും പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. 

 

ആഡൂര്‍ വെസ്റ്റ് എല്‍.പി സ്‌കൂള്‍, ആഡൂര്‍ ഈസ്റ്റ് എല്‍.പി സ്‌കൂള്‍, കാടാച്ചിറ എല്‍.പി സ്‌കൂള്‍, കടമ്പൂര്‍ നോര്‍ത്ത് യു.പി സ്‌കൂള്‍, കടമ്പൂര്‍ ഈസ്റ്റ് യു.പി സ്‌കൂള്‍, കടമ്പൂര്‍ സൗത്ത് എല്‍.പി സ്‌കൂള്‍, കാടാച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ദേവി വിലാസം എല്‍.പി സ്‌കൂള്‍, കോട്ടൂര്‍ മാപ്പിള എല്‍.പി സ്‌കൂള്‍ എന്നീ സ്‌കൂളുകളിലാണ് 'പൊലിമ' പദ്ധതി വഴി പരിശീലനം നല്‍കുന്നത്. 

 

2016-ല്‍ ആരംഭിച്ച പദ്ധതിയിലൂടെ ആദ്യഘട്ടത്തില്‍ 242 വിദ്യാര്‍ത്ഥികള്‍ക്കും, രണ്ടാം ഘട്ടത്തില്‍ 212 വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കി. 'പൊലിമ' ഉപസമിതിയാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്.

 

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും, സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം നേടിയ കെ.ടി ബാബുരാജ്, അംബുജം കടമ്പൂര്‍ എന്നിവരേയും ചടങ്ങില്‍ അനുമോദിച്ചു. 

 

കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. വിമലാ ദേവി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ കെ. ശോഭ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ എം. കദീജ ടീച്ചര്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ ലളിത, വി.വി സാവിത്രി, കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.കെ സുമ, വി.കെ റസാഖ്, വി. ശ്യാമള ടീച്ചര്‍, കാടാച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷീജ, സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ സന്തോഷ് കുമാര്‍, കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉമേഷ് ബാബു കോട്ടായി, കണ്ണൂര്‍ സൗത്ത് എ.ഇ.ഒ ഉഷ, കണ്ണൂര്‍ സൗത്ത് ബി.പി.ഒ പ്രകാശന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
 

date