വി.വി പാറ്റ് മെഷിനുകളുടെ ആദ്യഘട്ട പരിശോധന തുടങ്ങി
ജില്ലയില്‍ വിവി പാറ്റ് മെഷിനുകളുടെ ആദ്യഘട്ട പരിശോധന തുടങ്ങി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജന്തകുമാരിയുടെ നേതൃത്വത്തില്‍ ഹൈദരാബാദ് ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ ലിമിറ്റഡിലെ എന്‍ജി-\ീയര്‍മാരുടെ സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുന്നൊരുക്കമായാണ് വിവി പാറ്റ് മെഷിനുകള്‍ ജില്ലയിലെത്തിച്ചത്. 1530 വിവി പാറ്റ് മെഷിനുകളാണ് ഹൈദരാബാദ് ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ ലിമിറ്റഡില്‍ നിന്നും എത്തിച്ചത്. 30വോട്ടിംഗ് മെഷീനുകളുടെ സഹായത്താലാണ് പരിശോധന പുരോഗമിക്കുന്നത്.
ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ വോട്ട് പതിയുന്നതിനൊപ്പം ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് ഉറപ്പാക്കാന്‍ കഴിയുന്നതാണ് വി.വി പാറ്റ് മെഷീന്‍. വോട്ടിംഗ് കംപാര്‍ട്ട്‌മെന്റില്‍ സ്ഥാപിക്കുന്ന മെഷീനിലെ സ്ലിപ്പ് സമ്മതിദായകന് മാത്രമേ കാണാന്‍ കഴിയു. വോട്ട് രേഖപ്പെടുത്തുന്ന വോട്ടിംഗ് മെഷിനീന്റെ ബാലറ്റ് യൂണിറ്റിന് സമീപമാണ് വി.വി പാറ്റ് മെഷിനും സ്ഥാപിക്കുക.ബാലറ്റ് യൂണിറ്റില്‍ വോട്ട് ചെയ്ത് കഴിഞ്ഞാലുടന്‍ വി.വി പാറ്റ് മെഷിനില്‍ വോട്ടിംഗ് വിവരങ്ങള്‍ രേഖപ്പെടുത്തിയ സ്ലിപ്പും അച്ചടിച്ച് വരും. ഇതില്‍ വോട്ട് ലഭിച്ച സ്ഥാനാര്‍ത്ഥിയുടെ പേര്, ചിഹ്നം, ക്രമനമ്പര്‍, എന്നിവയുണ്ടാവും. ഏഴ് സെക്കന്റ് ഇത് കാണാന്‍ സമ്മതിദായകന് അവസരമുണ്ടാകും. തുടര്‍ന്ന് സ്ലിപ്പ് തനിയെ മുറിഞ്ഞ് ഒപ്പമുള്ള സീല്‍ ചെയ്ത ബാലറ്റ് പെട്ടിക്കുള്ളില്‍ വീഴും.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഗാര്‍ഡിന്റേയും വിവിപാറ്റ് ഗാര്‍ഡിന്റേയും നിയന്ത്രണത്തില്‍ ഇലക്ഷന്‍ ഗോഡൗണിലാണ് മെഷിനുകള്‍ സൂക്ഷിച്ചിരിക്കുന്നത്. കൂടാതെ, സുരക്ഷ മുന്‍ നിര്‍ത്തി ഗോഡൗണില്‍ കേരളപൊലീസിന്റെ ബോംബ് സ്വാകിഡിന്റെ മെറ്റല്‍ ഡിറ്റക്ടറും സ്ഥാപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ് , ആര്‍.എസ്.പി ജില്ലാ കമ്മറ്റിയംഗം തോമസ് ജോസഫ്, പത്തനംതിട്ട മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ പി.കെ ജേക്കബ് , കേരള കോണ്‍ഗ്രസ് (എം) അംഗങ്ങളായ എലിസബത്ത് റോയി, സുനിത പി, ആമി ജോസഫ് , തിരഞ്ഞെടുപ്പ് ജില്ലാ പ്രോഗ്രാമര്‍ ഫിജു., ഹുസൂര്‍ ശിരസ്തദാര്‍ വില്യം ജോര്‍ജ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. (പിഎന്‍പി 1812/18)
- Log in to post comments