സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയപട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 2,00,000 രൂപ പദ്ധതി തുകയുള്ള സ്വയം തൊഴില്‍ വായ്പ്പാപദ്ധതിയിലേക്ക് പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ തൊഴില്‍ രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് 98,000 രൂപയിലും നഗരങ്ങളിലുള്ളവര്‍ക്ക് 1,20,000 രൂപയിലും കവിയരുത്. പദ്ധതി പ്രകാരം അനുവദനീയമായ വയ്പ്പാ തുകക്കുള്ളില്‍ വിജയ സാധ്യതയുള്ള ഏതൊരു സ്വയം തൊഴില്‍പദ്ധതിയിലും (കൃഷിഭൂമി / മോട്ടോര്‍ വാഹനം വാങ്ങല്‍ ഒഴികെ) ഗുണഭോക്താവിന് ഏര്‍പ്പെടാം. വായ്പാ തുക 6 ശതമാനം പലിശ സഹിതം 5 വര്‍ഷംകൊണ്ട് തിരിച്ചടക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. ഫോണ്‍: 0497 2705036.
- Log in to post comments