Post Category
മന്ത്രി അഡ്വ:കെ.രാജുവിന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി
ദേശീയതലത്തില്‍ മികച്ച ക്ഷീരോല്‍പ്പാദക സംസ്ഥാനത്തിനുളള ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ പുരസ്‌കാരം സ്വീകരിച്ചതിനുശേഷം ആദ്യമായി കണ്ണൂരില്‍ എത്തിയ ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ.കെ.രാജുവിന് ക്ഷീര കര്‍ഷകര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍സിങില്‍ നിന്ന് കേരളത്തിനു വേണ്ടി മന്ത്രി കെ. രാജു കഴിഞ്ഞമാസം അവാര്‍ഡ് സ്വീകരിച്ചിരുന്നു.
പാല്‍ ഉല്‍പാദനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 ശതമാനം വര്‍ദ്ധിപ്പിച്ച് ക്ഷീര കര്‍ഷക സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ കഴിഞ്ഞതും, ക്ഷീര കര്‍ഷകര്‍ക്കായി ആവിഷ്‌കരിച്ച വിവിധ ക്ഷേമ പദ്ധതികളും പരിഗണിച്ചാണ് പുരസ്‌കാരം. 2018 ഡിസംബര്‍ മാസത്തോടെ കേരളം പാലിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് മന്ത്രി പറഞ്ഞു.
date
- Log in to post comments