Post Category
ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂലൈ 7)
ദേശീയ ആരോഗ്യദൗത്യം പദ്ധതിയുടെ ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി 'വരൂ കളിക്കാം, ജീവിതശൈലീ രോഗങ്ങളെ അകറ്റാം എന്ന സന്ദേശം ഉയര്‍ത്തി എന്‍ എച്ച് എം ജിവനക്കാര്‍ക്കുള്ള സംസ്ഥാനതല ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു. രണ്ട് ദിവസങ്ങിലായി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടി ഇന്ന് (ജൂലൈ 7) രാവിലെ 9 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദഘാടനം ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.നാരായണ നായിക്ക് അധ്യക്ഷത വഹിക്കും.
date
- Log in to post comments