ജലരക്ഷ ജീവരക്ഷയ്ക്ക് ജനകീയസമിതി രൂപീകരിക്കും: ജില്ലാ ആസൂത്രണ സമിതി
ജലരക്ഷ ജീവരക്ഷ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ജില്ലയിലെ പഞ്ചായത്തുകളില്‍ ജൂലായ് 16 നകം ജനകീയ സമിതി രൂപീകരിക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ തീരുമാനമായി. അതത് പഞ്ചായത്തുകള്‍ക്ക് ഇതനുസരിച്ച് യോഗത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. 'ോക്ക്, പഞ്ചായത്ത് തലങ്ങളില്‍ പൂര്‍ത്തിയാക്കാത്ത പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെും ജില്ലയിലെ അംഗന്‍വാടികളില്‍ വൈറ്റ് പ്രതലം നടപ്പിലാക്കാനും യോഗം നിര്‍ദ്ദേശം നല്‍കി. വാടാനപ്പള്ളി പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലൂള്‍പ്പെടുത്തി നീര്‍ത്തട തണ്ണീര്‍ത്തട സംരക്ഷണത്തിന് തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാനും യോഗം തീരുമാനിച്ചു. ജില്ലാപഞ്ചായത്തിന്റെ 516 പ്രവൃത്തികളില്‍ 76 എണ്ണത്തിനും കോര്‍പ്പറേഷന്റെ 404 പ്രവൃത്തികളില്‍ 147 എണ്ണത്തിനും അനുമതി നല്‍കി. കാലാവധിക്കുള്ളില്‍ മുഴുവന്‍ പണികളും പൂര്‍ത്തിയാക്കിയ ഇരിങ്ങാലക്കുട 'ോക്ക് പഞ്ചായത്തിനെ യോഗത്തില്‍ അനുമോദിച്ചു. ആസൂത്രണ സമിതി അധ്യക്ഷ യും ജില്ലാപഞ്ചായത്തു പ്രസിഡണ്ടുമായ മേരി തോമസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ടി.വി. അനുപമ, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.ആര്‍. മായ, ഗവ. നോമിനി എം.എന്‍. സുധാകരന്‍ എിവര്‍ പങ്കെടുത്തു.
- Log in to post comments