Skip to main content

കായികമേളയില്‍ വിജയിച്ചവര്‍ക്ക് അനുമോദനം: അപേക്ഷ ക്ഷണിച്ചു

 

കോട്ടയം ജില്ലയിലെ പാലായില്‍ (2017 -18) നടന്ന 61-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ച പട്ടികജാതി വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.  നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, ചാമ്പ്യന്‍ഷിപ്പ് നേടിയ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിദ്യാര്‍ത്ഥിയുടെ ഫോട്ടോ പതിച്ച നിശ്ചിത മാത്യകയിലുളള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ പഠനം നടത്തിയിരുന്ന സ്ഥാപനമേധാവിയുടെ ശുപാര്‍ശ രേഖപ്പെടുത്തി ആഗസ്റ്റ് 20ന് വൈകിട്ട് അഞ്ചിന് മുമ്പ് ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, അയ്യങ്കാളി ഭവന്‍, കനക നഗര്‍, കവടിയാര്‍ പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷകരെ നേരിട്ട് ബന്ധപ്പെടാനുളള ഫോണ്‍ നമ്പര്‍, പിന്‍കോഡ് സഹിതമുളള മേല്‍വിലാസം എന്നിവ കൃത്യമായി അപേക്ഷയില്‍ രേഖപ്പെടുത്തണം.  അപേക്ഷയുടെ മാതൃക എല്ലാ ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും www.scdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.  ഫോണ്‍: 0471 2737218.

പി.എന്‍.എക്സ്.2813/18

date