Skip to main content
 വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സാക്ഷരതാമിഷന്റേയും സംയുക്താഭിമുഖ്യത്തില്‍ സാക്ഷരതാപഠിതാക്കള്‍ക്കായി നടത്തിയ വായനാമത്സരത്തിലെ വിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ സമ്മാനങ്ങള്‍ നല്‍കുന്നു. 

 സാക്ഷരതാപഠിതാക്കളുടെ സംഗമവും  വായനാമത്സരവും നടത്തി

  വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും സാക്ഷരതാമിഷന്റേയും സംയുക്താഭിമുഖ്യത്തില്‍ സാക്ഷരതാപഠിതാക്കളുടെ സംഗമവും വായനാമത്സരവും സംഘടിച്ചു. അറുപതോളം പഠിതാക്കള്‍ പങ്കെടുത്തു. മലയാളം, കന്നഡ തലങ്ങളില്‍ നടന്ന മത്സരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ ഉദ്ഘാടനം ചെയ്തു. മത്സരവിജയികള്‍ക്കുള്ള സമ്മാനദാനവും കളക്ടര്‍ നിര്‍വഹിച്ചു. സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.പി.സിറാജ്, കെ.വി രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
    മലയാള വിഭാഗത്തില്‍ ജമീല ടി, അബ്ദുള്‍ സത്താര്‍ എം, സിന്ധു സി.കെ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വിജയികളായി. കന്നഡ വിഭാഗത്തില്‍ പുഷ്പ ഒന്നാം സ്ഥാനവും സുനന്ദ ടി, നിര്‍മ്മല എ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനവും നേടി.

date