Skip to main content

ബഷീര്‍ അനുസ്മരണവും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു

 വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബഷീര്‍ അനുസ്മരണവും ബഷീര്‍ കൃതികള്‍ സംബന്ധിച്ച ക്വിസ്, കാരിക്കേച്ചര്‍, വായനാമത്സരങ്ങളും പുസ്തകപ്രദര്‍ശനവും പ്രത്യേക അസംബ്ലിയും സംഘടിപ്പിച്ചു. പടന്നക്കടപ്പുറം ഗവ.ഫിഷറീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പരിപാടി സംഘടിപ്പിച്ചത്്. 
    അനുസ്മരണ സമ്മേളനവും കാരിക്കേച്ചര്‍ രചനാമത്സരവും സിനിമാ സംവിധായകനും ചിത്രകാരനുമായ ടി.കെ സന്തോഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ വി.സുധാകരന്‍ അധ്യക്ഷത വഹിച്ചു. റിട്ട. അധ്യാപിക പി.വി.ശോഭനകുമാരി സ്‌കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ സംഭാവന നല്‍കി  സംസാരിച്ചു. എസ്.ശ്രീലേഖ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.ഗിരീഷ് ബാബു നന്ദിയും പറഞ്ഞു. ഫായിസ യു.എം, സഫ്രീന കെ, ജന്നത്ത് എന്നിവര്‍ ബഷീര്‍ കഥകള്‍ അവതരിപ്പിച്ചു.

കാരിക്കേച്ചര്‍ മത്സര വിജയികള്‍:-ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ ക്രമത്തില്‍.
ഹൈസ്‌ക്കൂള്‍: അഭീജിത്ത്. പി.വി(എട്ടാം ക്ലാസ് ബി),ഖൈറുന്നീസ പി(പത്താം ക്ലാസ് സി), ഖൈറുന്നീസ കെ(ഒന്‍പതാം ക്ലാസ് ബി) യു.പി വിഭാഗം: സൂര്യനാരായണന്‍(ആറാം ക്ലാസ് ബി), അഹമ്മദ് നജാസ് വി (അഞ്ചാം ക്ലാസ് എ), പ്രാര്‍ത്ഥന രമേശന്‍(ഏഴാം ക്ലാസ് എ)ക്വിസ് മത്സര വിജയികള്‍:-
യു.പി: അതുല്‍ദാസ് പി.വി (ഏഴാം ക്ലാസ്  എ), ഫായിസ യു.എം(ഏഴാം ക്ലാസ് ബി), സൂര്യനാരായണന്‍ കെ (ആറാം ക്ലാസ് ബി)
ഹൈസ്‌ക്കൂള്‍: ജാഷിറ വി (പത്താം ക്ലാസ് ബി) ജസിക( എട്ടാം ക്ലാസ് ബി), നന്ദന കെ(പത്താം ക്ലാസ് ബി)
            
        

date