Post Category
ചിത്രകലാ ക്യാമ്പ് ആഗസ്ത് ഒന്നു മുതല്‍
കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കാലിക്കടവില്‍ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സഹകരണത്തോടെ ആഗസ്ത് ഒന്നു മുതല്‍ നാലു വരെയാണ് ക്യാമ്പ് നടക്കുക. മാര്‍ക്‌സിസം, കല, സമൂഹം എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണമുണ്ടാകും. പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ആലോചനായോഗം ഈ മാസം ഒന്‍പതിന് (ജുലൈ 9) വൈകുന്നേരം നാലിന് കാലിക്കടവ് രമ്യ ഫൈന്‍ആര്‍ട്‌സ് ഹാളില്‍ ചേരും.
date
- Log in to post comments