Post Category
ശ്രവണ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് അവസരം
എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ശ്രവണവൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ (ആയുര്‍വേദ) തസ്തികയില്‍ ഒരു താല്ക്കാലിക ഒഴിവുണ്ട്.
ആയുര്‍വേദത്തിലോ, സിദ്ധയിലോ, യുനാനിയിലോ ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം അല്ലെങ്കില്‍ ആയൂര്‍വേദ ഫാര്‍മസിയില്‍ ബിരുദമാണ് യോഗ്യത. വേതനം 39500 രൂപ. പ്രായപരിധി 18-41 (നിയമാനുസൃത വയസ്സിളവ് ബാധകം). ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 16ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.
പി.എന്‍.എക്‌സ്.2825/18
date
- Log in to post comments