Skip to main content

അട്ടപ്പാടിയില്‍ എംആര്‍എസ് നിര്‍മാണം : താല്പര്യപത്രം ക്ഷണിച്ചു

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ അട്ടപ്പാടിയില്‍ പുതിയതായി ആരംഭിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നിര്‍മിക്കുന്നതിന് ഈ മേഖലയില്‍ അഞ്ച് വര്‍ഷം മുന്‍ പരിചയമുള്ള ഗവണ്‍മെന്റ് അക്രഡിറ്റഡ് സ്ഥാപനങ്ങളില്‍ നിന്നും പ്രൊപ്പോസല്‍ ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 20 ഉച്ചയ്ക്കുശേഷം രണ്ട് മണി.  അന്ന് വൈകിട്ട് മൂന്നിന് ഹാജരുള്ള സ്ഥാപനങ്ങള്‍/പ്രതിനിധികളുടടെ സാന്നിധ്യത്തില്‍ പ്രൊപ്പോസലുകള്‍ പരിഗണിക്കും.  ഇതു സംബന്ധിച്ച പ്രീബിഡ് മീറ്റിംഗ് 10 ന് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറേറ്റില്‍ നടത്തും.  കൂടുതല്‍ വിവരങ്ങള്‍ക്ക് വികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം.  ഫോണ്‍ : 0471 - 2303229, 2304594.

പി.എന്‍.എക്‌സ്.2828/18

date