Post Category
കൈറ്റ് വിക്ടേഴ്‌സില്‍ ഒറ്റയടിപ്പാതകള്‍, സലിം ലങ്‌ഡേ പേ മത് രോ സിനിമകള്‍
കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ഇന്ന് (7) രാത്രി 09.15-ന് സി.രാധാകൃഷ്ണന്‍ സംവിധാനം ചെയ്ത് 1993-ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രം 'ഒറ്റയടിപ്പാതകള്‍' സംപ്രേഷണം ചെയ്യും. ഈ ചിത്രത്തില്‍ മധു, രേവതി, ശ്രീനാഥ്, കവിയൂര്‍ പൊന്നമ്മ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്നു.
നാളെ (8) രാവിലെ 09.15-ന് സയ്യിദ് അക്തര്‍ മിശ്ര സംവിധാനം ചെയ്ത് 1989 ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം 'സലിം ലങ്‌ഡേ പേ മത് രോ' സംപ്രേഷണം ചെയ്യും. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവര്‍ഡും 1990 ലെ നല്ല ഛായാഗ്രഹണത്തിനുള്ള ദേശീയ അവാര്‍ഡും നേടിയ ചിത്രമാണിത്.
പി.എന്‍.എക്‌സ്.2832/18
date
- Log in to post comments