Post Category
കമ്പ്യൂട്ടര്‍ കോഴ്സ്
കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരം തൈക്കാട് ദേശീയ തൊഴില്‍ സേവനകേന്ദ്രം, പട്ടികജാതി, വര്‍ഗ്ഗക്കാര്‍ക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഒ ലെവല്‍ കമ്പ്യൂട്ടര്‍ കോഴ്സ് (ഡി.സി.എ ക്ക് തുല്യം) നടത്തും. 18 നും 30 നും ഇടയില്‍ പ്രായമുളള 12 ാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായവും വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാത്തവരുമായവര്‍ക്ക് കോഴ്സില്‍ ചേരാം. സൗജന്യമായി നടത്തുന്ന കോഴ്സിന് പ്രതിമാസം 1000 രൂപ സ്റ്റൈപന്റ് ലഭിക്കും. കോഴിക്കോട് ചാത്തമംഗലത്തുളള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇഫര്മമേഷന് ടെക്നോളജില്‍ ആണ് കോഴ്സ് നടക്കുന്നത്. താല്പര്യമുളള പട്ടികജാതി/വര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ എന്‍.ഐ,ഇ.എല്‍.ഐ.ടി യില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഫോണ്‍ : 0471 2332113, 9446012966, 9495639330.
date
- Log in to post comments