Skip to main content

ശുചിത്വ സാക്ഷരത പദ്ധതി; പരിശീലനം നല്‍കി

ശുചിത്വ സാക്ഷരത പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കുന്നതിനായി പഞ്ചായത്തുകളിലെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാ•ാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കി. ജില്ലാ കലക്ടര്‍ യു.വി. ജോസ് ശുചിത്വ സാക്ഷരത പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് തലത്തിലും വാര്‍ഡുതലത്തിലും നടത്തേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് ശുചിത്വമിഷന്‍ അസി. കോര്‍ഡിനേറ്റര്‍ കെ. കുഞ്ഞിരാമന്‍, ശുചിത്വ സാക്ഷരത കോര്‍ഡിനേറ്റര്‍ ഏകനാഥന്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുത്തു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ അസിസ്റ്റ്ന്റ് കലക്ടര്‍ കെ.എസ്. അഞ്ജു, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി. കബനി, ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.  

 

date