Post Category
വിവര ശേഖരണ പുസ്തകം പ്രകാശനം ചെയ്തു
തൂണേരി ബ്ലോക്ക് പഞ്ചായത്ത് ലെവല്‍ ബേസിക്ക് ഡാറ്റാ പുസ്തകം പ്രകാശനം ചെയ്തു. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ, തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ 7 ഗ്രാമപഞ്ചായത്തുകളുടെ അടിസ്ഥാന വിവരശേഖരണപുസ്തകം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ പുസ്തകം ഏറ്റുവാങ്ങി. താലൂക്ക് സ്റ്റാറ്റിസ്റ്റിക്ക് ഓഫീസര്‍ അമറുല്‍ ഫാറൂഖ് പുസ്തകപ്രകാശനം നടത്തി. ചടങ്ങില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ചന്ദ്രി, എക്സ്റ്റന്‍ഷല്‍ ഓഫീസര്‍ അനില്‍.എം.വി എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments