Skip to main content

റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കും

തിരൂര്‍ താലൂക്കിലെ കാര്‍ഡുകള്‍ വിഭജിച്ച് പുതിയ കാര്‍ഡിനുള്ള അപേക്ഷ, കാര്‍ഡ് സറണ്ടര്‍ ചെയ്യല്‍, റിഡക്ഷന്‍  സര്‍ട്ടിഫിക്കറ്റ്, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, കാര്‍ഡിലെ തിരുത്തലുകള്‍, നോണ്‍ റിന്യൂവല്‍, നോണ്‍ ഇന്‍ക്ലുഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അപേക്ഷകള്‍ താഴെ പറയുന്ന തിയ്യതികളിലും സ്ഥലത്തും രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെ സ്വീകരിക്കും.
ജൂലൈ ഏഴിന് ഇരിമ്പിളിയം പഞ്ചായത്ത്,  എച്ച്.എ.എല്‍.പി. സ്‌കൂള്‍ വലിയകുന്ന്
ഒമ്പതിന് എടയൂര്‍, പഞ്ചായത്ത് ഓഫീസ്, പത്തിന് ആതവനാട്,  ഹിമാതുഇല്‍ ഇസ്ലാം മദ്രസ്സ കരിപ്പോള്‍, 11ന് കല്‍പ്പകഞ്ചേരി,  പഞ്ചായത്ത് ഓഫീസ്, 12ന് ചെറിയമുണ്ടം, പഞ്ചായത്ത് ഓഫീസ്, 13ന് പൊന്‍മുണ്ടം, ഷാലിമാര്‍ കോപ്ലക്‌സ് വൈലത്തൂര്‍, 16ന് പെരുമണ്ണ ക്ലാരി, പഞ്ചായത്ത് ഓഫീസ്, 17ന് ഒഴൂര്‍, പഞ്ചായത്ത് ഓഫീസ്, 18ന് താനാളൂര്‍, പഞ്ചായത്ത് ഓഫീസ്, 19ന് താനൂര്‍ മുന്‍സിപ്പാലിറ്റി, മുന്‍സിപ്പാലിറ്റി, 20ന് തൃപ്രങ്ങോട് ഐ.സി.ഡി.എസ്  ഓഫീസ് ആലത്തിയൂര്‍, ഒട്ടുംപുറം, 21ന് തലക്കാട്, പഞ്ചായത്ത് ഓഫീസ്, 23ന് മംഗലം പഞ്ചായത്ത് ഓഫീസ്, 24ന് വെട്ടം, തീണ്ടാപ്പടി മദ്രസ ഹാള്‍, 25ന് പൊന്‍മള, പഞ്ചായത്ത് ഓഫീസ്.
    പുതിയ റേഷന്‍ കാര്‍ഡിന് (അപേക്ഷ, ഓണര്‍ഷിപ്പ്/താമസ സാക്ഷ്യപത്രം, വരുമാന സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ 2 ഫോട്ടോ, ആധാര്‍ പകര്‍പ്പുകള്‍, വെട്ടിചേര്‍ക്കേണ്ട കാര്‍ഡുകളുടെ ഫോട്ടോകോപ്പി), നോണ്‍ ഇന്‍ക്ലുഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവക്ക്(അപേക്ഷയും പുതിയ കാര്‍ഡിന്റേയും, പഴയ കാര്‍ഡിന്റേയും ഫോട്ടോ കോപ്പി) എന്നിവ സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഓരോ അപേക്ഷയും നിശ്ചിത ഫോറത്തില്‍ നിലവിലുള്ള റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം പൂരിപ്പിച്ച് സമര്‍പ്പികേണ്ടതാണ്. അപേക്ഷകളുടെ മാതൃക സിവില്‍ സപ്ലൈസ് വെബ് പോര്‍ട്ടലില്‍ ംംം.രശ്ശഹ ൗെുുഹശല െസലൃമഹമ.ഴീ്.ശി ഹോം പേജിലും അക്ഷയാ സെന്ററുകളിലും ലഭിക്കും.      രണ്ടാഘട്ടം അപേക്ഷ സ്വീകരിക്കുന്ന തിയ്യതി പിന്നീട് അറിയിക്കും.

date