Skip to main content

പരാതി പരിഹാര അദാലത്ത് 

 

വൈക്കം താലൂക്ക്തല പരാതി പരിഹാര  അദാലത്ത് ജൂലൈ 21ന് നടക്കും. അദാലത്തില്‍ പരിഹരിക്കുന്നതിനുളള അപേക്ഷകള്‍ ജൂലൈ 13 വരെ വൈക്കം താലൂക്കോഫീസിലും ഇതിന്റെ പരിധിയില്‍ വരുന്ന എല്ലാ വില്ലേജോഫീസുകളിലും               സ്വീകരിക്കും. റേഷന്‍ കാര്‍ഡ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുളള ചികിത്സാ ധനസഹായം, വീടും സ്ഥലവും എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് മറ്റു സംവിധാനങ്ങള്‍  ഏര്‍പ്പെടുത്തിയിട്ടുളളതിനാല്‍ ഇത്തരം പരാതികള്‍ അദാലത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

                                                                 (കെ.ഐ.ഒ.പി.ആര്‍-1374/18)

date