Skip to main content

വെറ്ററിനറി ബിരുദധാരികളെ ആവശ്യമുണ്ട്     

മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റേറ്റ് പ്ലാന്‍ സ്‌കീമുകളുടെ ഭാഗമായി ജില്ലയിലെ തലശ്ശേരി, ഇരിട്ടി മണ്ഡലങ്ങളില്‍ വൈകിട്ട് 6 മണി മുതല്‍ രാവിലെ 6 വരെ(രാത്രികാലങ്ങളില്‍) മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിലേക്കായി താല്‍ക്കാലിക വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു.  താല്‍പര്യമുളളവര്‍ അസ്സല്‍ ബിരുദ സര്‍ട്ടിഫിക്കറ്റും കെ വി സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം 23 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകണം.  ഫോണ്‍: 0497 2700267.
പി എന്‍ സി/4333/2017

date