Post Category
ഫെസിലിറ്റേറ്റര്‍ നിയമനം
കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ജൈവകൃഷി പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. വി.എച്ച്. എസ്.സി (അഗ്രിക്കള്‍ച്ചര്‍) ഉം അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഓര്‍ഗാനിക് ഫാമിങ്ങിലുള്ള ഡിപ്ലോമയും ആണ് യോഗ്യത. നിയമന കാലയളവില്‍ 18900 രൂപ പ്രതിമാസ നിരക്കില്‍ വേതനം ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 16 രാവിലെ 10ന് കളക്ടറേറ്റിലുള്ള പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം പങ്കെടുക്കണം.
(കെ.ഐ.ഒ.പി.ആര്‍-1375/18)
date
- Log in to post comments