Skip to main content
ബെന്നി ബഹനാന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍  ചാലക്കുടി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകനയോഗം.

അവലോകന യോഗം ചേര്‍ന്നു

 

 ബെന്നി ബഹനാന്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍  ചാലക്കുടി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ അവലോകനയോഗം നടന്നു. ജില്ലാ വികസന കമ്മീഷണര്‍ എ. ഷിബു അധ്യക്ഷത വഹിച്ചു.

     എംപി ഫണ്ട് ഉപയോഗിച്ചുകൊണ്ട് പശ്ചാത്തല വികസന മേഖല,  അങ്കമാലി താലൂക്ക് ആശുപത്രി, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ അടക്കം ആരോഗ്യമേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍,വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ളം, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍, തുടങ്ങി വിവിധ മേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കി പദ്ധതികള്‍ പൂര്‍ത്തിയാക്കാനും എസ്റ്റിമേറ്റ് നല്‍കാനുള്ള പ്രവര്‍ത്തനങ്ങളുടെ എസ്റ്റിമേറ്റ് എത്രയും വേഗം സമര്‍പ്പിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അനിത ഏലിയാസ്, വിവിധ പദ്ധതികളുടെ  നിര്‍വഹണ ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date