സൈനികക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ജില്ലാ സൈനിക ക്ഷേമ ഓഫീസ് 1.41 കോടി രൂപ ചെലവഴിച്ചു
സൈനികക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൈനിക ക്ഷേമ ഓഫീസിന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയില്‍ നടപ്പിലാക്കിയതു മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍. വിവിധ പദ്ധതികള്‍ക്കായി 1.41 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ചു.
വിമുക്തഭടന്മാര്‍, യുദ്ധവിധവകള്‍, അവരുടെ ആശ്രിതര്‍ എന്നിവരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും സൈനികരുടെയും അവരുടെ ആശ്രിതരുടേയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വിവിധ പ്രവര്‍ത്തനങ്ങളാണു വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയത്.
രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ക്കും മരണപ്പെട്ട സൈനികരുടെ വിധവകള്‍ക്കുമുള്ള ധനസഹായ പദ്ധതിയില്‍ 108 ഗുണഭോക്താക്കള്‍ക്കായി 1.08 കോടി രൂപ ചെലവഴിച്ചു. മരണാനന്തര ധനസഹായ പദ്ധതിയുടെ ഭാഗമായി 75 പേര്‍ക്കായി 7.50 ലക്ഷം രൂപയും വിതരണം ചെയ്തു. പെന്‍ഷന്‍ ലഭിക്കാത്ത വിമുക്തഭടന്‍മാര്‍ക്കും, വിധവകള്‍ക്കും അടിയന്തര സാമ്പത്തിക പിന്തുണ നല്‍കുന്ന പദ്ധതിയില്‍ ആറു ഗുണഭോക്താക്കള്‍ക്കായി 30,000 രൂപ ചെലവഴിച്ചു. ജില്ലാ സൈനിക ബോര്‍ഡ് സാമ്പത്തിക സഹായം പദ്ധതിക്കായി 1.43 ലക്ഷം രൂപ ചെലവഴിച്ചു. 22 ഗുണഭോക്താക്കളാണുള്ളത്.
സംസ്ഥാന സൈനിക ബോര്‍ഡ് സാമ്പത്തിക സഹായം പദ്ധതി വഴി 38 പേര്‍ക്ക് 3.17 ലക്ഷം രൂപ വിതരണം ചെയ്തു. വിമുക്തഭടന്‍മാര്‍ക്കും വിമുക്തഭടന്‍മാരുടെ വിധവകള്‍ക്കും അഭയം നല്‍കുന്ന വൃദ്ധസദനങ്ങള്‍ക്കുള്ള ധനസഹായ പദ്ധതിയില്‍ 72,000 രൂപ മൂന്നു സ്ഥാപനങ്ങള്‍ക്കായി വിതരണം ചെയ്തു.
പഠനത്തില്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ദിനത്തില്‍ രണ്ടു കുട്ടികള്‍ക്കായി 7,500 രൂപ നല്‍കി. ഉന്നത വിജയം കരസ്ഥമാക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡിനത്തില്‍ 50 പേര്‍ക്കായി 1.96 ലക്ഷം രൂപയും ചിലവഴിച്ചു. അംഗ പരിമിതരായ കുട്ടികള്‍ക്കുള്ള ഗ്രാന്റിനത്തില്‍ 11 കുട്ടികള്‍ക്കായി 3.87 ലക്ഷം രൂപ ചിലവഴിച്ചു. വിമുക്തഭടന്മാരുടെ മാനസിക വൈകല്യം നേരിടുന്ന കുട്ടികള്‍ക്കുള്ള ധനസഹായ പദ്ധതിയില്‍ 8.52 ലക്ഷം രൂപ 25 ഗുണഭോക്താക്കള്‍ക്കായി നല്‍കി. വിമുക്തഭടന്മാരുടെ അനാഥരായ മക്കള്‍ക്കുള്ള ധനസഹായ പദ്ധതിയിനത്തില്‍ 1.44 ലക്ഷം രൂപ നാലു പേര്‍ക്കായി വിതരണംചെയ്തു.
കാഴ്ച്ച പരിമിതരായവരുടെ ഗ്രാന്റ് നാലു പേര്‍ക്കായി 48,000 രൂപയും കൈമാറി. 8 ഗുണഭോക്താക്കള്‍ക്കായി 1.03 ലക്ഷം രൂപയാണ് കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം പദ്ധതിയായ മാക് ഗ്രാന്റ് ഇനത്തില്‍ ചിലവഴിച്ചത്. പരിശീലന ഗ്രാന്റായി നാലു പേര്‍ക്ക് 1.28 ലക്ഷം രൂപ വിതരണം ചെയ്തു. വിവാഹ ഗ്രാന്റ് ഇനത്തില്‍ 1.75 ലക്ഷം രൂപ 7 ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തു. സായുധ സേന പതാക ദിനാഘോഷം, സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി സ്വര്‍നിം വിജയ് വര്‍ഷ് എന്നപേരില്‍ 1971 ലെ ഇന്ത്യ പാക് വാര്‍ വിജയദിനാഘോഷം തുടങ്ങിയ പരിപാടികളും ഈ വര്‍ഷം ജില്ലയില്‍ സംഘടിപ്പിച്ചു.
- Log in to post comments