Skip to main content

സംസ്ഥാനത്തെ ഭൂമി പ്രശ്‌നം: ജില്ലാ കലക്ടര്‍മാരുടെ യോഗം നാളെ (ജൂലൈ 9)

    സംസ്ഥാനത്ത് ഭൂമിയുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും അടുത്ത ഒരു വര്‍ഷത്തെ മുന്‍ഗണനാക്രമം തീരുമാനിക്കാനും റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ജില്ലാ കലക്ടര്‍മാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു. നാളെ (ജൂലൈ9) രാവിലെ 10ന് ഐ എല്‍ ഡി എമ്മിലാണ് യോഗം. ജില്ലകളില്‍ റവന്യൂ വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പദ്ധതികള്‍ സംബന്ധിച്ചും പട്ടയം, കൈവശരേഖ, വനാവകാശ രേഖ, മിച്ചഭൂമി കണ്ടെത്തലും ഏറ്റെടുക്കലും, വില്ലേജുകളില്‍ തീര്‍പ്പാകാതെ കിടക്കുന്ന ഭൂപ്രശ്‌നങ്ങള്‍, നെല്‍വയല്‍ തണ്ണീര്‍ത്തട ഭേദഗതി ബില്ല് വന്നതോടെ ജനങ്ങള്‍ക്കുണ്ടാകുന്ന നേട്ടങ്ങള്‍ എന്നിവയില്‍ കലക്ടര്‍മാര്‍ യോഗത്തില്‍ പ്രത്യേകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി, ലാന്റ് റവന്യൂ കമ്മീഷണര്‍, ജോ.കമ്മീഷണര്‍, ലാന്റ് ബോര്‍ഡ് സെക്രട്ടറി തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുക്കും.
പി.എന്‍.എക്‌സ്.2835/18

date