Skip to main content
കളമശേരി(എറണാകുളം) സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ ഔദ്യോഗിക ലോഗോ

കളമശേരി മെഡിക്കല്‍ കോളേജിന് ഔദ്യോഗിക ലോഗോ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു

 

    കളമശേരി(എറണാകുളം) സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ ഔദ്യോഗിക ലോഗോയുടെ പ്രകാശനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.  മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ മെഡിക്കല്‍ കോളേജുകള്‍ക്കും സ്വന്തമായ ലോഗോകള്‍ നിലവിലുണ്ട്.  

     പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി നടത്തിയ മത്സരത്തില്‍ നിന്നുമാണ് ലോഗോ തെരഞ്ഞെടുത്തത്. ഇത് കോളേജ് കമ്മിറ്റി ഓഫ് മാനേജ്മെന്റ് അംഗീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെയും കൊച്ചിയുടെ തനതായ സാംസ്‌കാരിക തനിമയുടേയും സമ്മിശ്രണമാണു പുതിയ ലോഗോ.  

    ലോഗോ പ്രകാശന ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കലാ കേശവന്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.എം.ഗണേഷ് മോഹന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഗീത നായര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.   ഐ.ഐ.ടി കാണ്‍പൂരില്‍ നിന്നും ഡിസൈനിങ്ില്‍ മാസ്റ്റേര്‍സ് ഡിഗ്രി നേടിയ
ആതിര എസ് ഡിസൈന്‍ ചെയ്ത ലോഗോയാണ് മെഡിക്കല്‍ കോളേജ് ഔദ്യോഗിക ലോഗോ ആയി അംഗീകരിച്ച് പ്രകാശനം ചെയ്തത്.

date