Skip to main content

ജില്ല റവന്യു കലോത്സവം പഞ്ചഗുസ്തിയിൽ തിളങ്ങി ആലുവ താലൂക്ക്

 

ജില്ല റവന്യൂ കലോത്സവത്തിന്റെ ഭാഗമായുള്ള ജീവനക്കാരുടെ കായിക മത്സരങ്ങളിൽ വനിതാ പഞ്ച ഗുസ്തി മത്സരത്തിൽ തിളങ്ങി ആലുവ താലൂക്ക് ഓഫീസിലെ ജീവനക്കാർ. വനിതകളുടെ
55-65 കി. ഗ്രാം വിഭാഗത്തിൽ ആലുവ താലൂക്കിലെ ബിന്ദു ജോസഫ് വിജയിച്ചപ്പോൾ 65-75 കി. ഗ്രാം വിഭാഗത്തിൽ ഇതേ ഓഫീസിലെ
കലാദേവി ആർ വിജയം കൊയ്തു. വനിതാ വിഭാഗം ഷോട്ട് പുട്ട്, ലോങ്ങ്‌ ജമ്പ് ഇനങ്ങളിലും കലാദേവി മെഡൽ കരസ്ഥമാക്കി.

ഞായറാഴ്ച രാവിലെ 7.30 മുതൽ ഇടപ്പള്ളി കളിക്കളം ടർഫിൽ ഫുട്ബോൾ മത്സരങ്ങൾ ആരംഭിക്കും. തിങ്കളാഴ്ച ആണ് ക്രിക്കറ്റ്‌ മത്സരങ്ങളുടെ ഫൈനൽ. കളക്ടറേറ്റ് ടീമും ആലുവ താലൂക്ക് ടീമും ഫൈനലിൽ ഏറ്റുമുട്ടും.

മത്സര വിജയികൾ

ബാഡ്മിന്റൺ വനിത ഡബിൾസ്
ലക്ഷ്മി കെ. എസ്, അഖില പി. വി

പഞ്ചഗുസ്‌തി പുരുഷൻമാർ (75-85 കി. ഗ്രാം)
എ. അശോക് കുമാർ

പഞ്ചഗുസ്‌തി പുരുഷൻമാർ (65-75 കി. ഗ്രാം)
രാജേഷ് ടി. പി

പഞ്ചഗുസ്‌തി വനിതകൾ (75-85 കി. ഗ്രാം)
മേധ എസ്

പഞ്ചഗുസ്‌തി വനിതകൾ (65-75 കി. ഗ്രാം)
കലാദേവി ആർ

പഞ്ചഗുസ്‌തി വനിതകൾ (55-65 കി. ഗ്രാം)
ബിന്ദു ജോസഫ്

date