Post Category
ഹരിത കേരളം മിഷന്‍ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു .
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഹരിത കേരളം മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ജൂലൈ 9 ന് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ജില്ലാ ആസൂത്രണ ഭവനിലെ ഡോ .എ .പി. ജെ അബ്ദുള്‍ കലാം മെമ്മോറിയല്‍ ഹാളിലാണ് ശില്പശാല. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ .ബി നസീമ ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമായി ഗ്രാമപഞ്ചായത്തു കളില്‍ അസിസ്റ്റന്റ് സെക്രട്ടറിമാര്‍/ഹെഡ്ക്ലര്‍ക്കുമാര്‍ക്കും, ബ്ലോക്ക്പഞ്ചായത്തുകളില്‍ ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ക്കും, നഗരസഭകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍/ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാര്‍ക്കും കോര്‍ഡിനേറ്റര്‍മാരായി ചുമതല നല്‍കിയിരുന്നു.
date
- Log in to post comments