Post Category
വായിച്ചു വളരുക ക്വിസ് മത്സരം നടത്തി
പി.എന്‍.പണിക്കര്‍ അനുസ്മരണത്തിന്റെ ഭാഗമായി ജില്ലാതല ക്വിസ് മത്സരം നടത്തി. കാക്കവയല്‍ ഗവ.ഹൈസ്‌കൂളില്‍ നടന്ന മത്സരം പ്രധാനാധ്യാപകന്‍ വി.സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ 20 ടീമുകള്‍ പങ്കെടുത്തു. ഒന്നാം സ്ഥാനം ആനപ്പാറ ഗവ.ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ച സോണിമ വാസനും ദിനിഷ ശശിധരനും നേടി. രണ്ടാം സ്ഥാനം വെള്ളമുണ്ട ഗവ.ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ച മുഹമ്മദ് യാസിന്‍, അഭിനവ് പി പ്രദീപ് സഖ്യത്തിനാണ്. ജോണ്‍സണ്‍മാസ്റ്റര്‍, വേടക്കണ്ടി വിജയന്‍ പുഷ്പ ഒഴക്കോടി, വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.
date
- Log in to post comments