എറണാകുളം അറിയിപ്പുകള്1
വനിതാ മെഗാ അദാലത്ത്
കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന് എറണാകുളം ചിറ്റൂര്‍ റോഡിലുളള (ഷേണായീസിനു സമീപം) വൈ.എം.സി.എ ഹാളില്‍ ജൂലൈ ഒമ്പത്, 10 തീയതികളില്‍ രാവിലെ 10.30 മുതല്‍ മെഗാ അദാലത്ത് നടത്തും.
മഹാരാജാസ് കോളേജ് ബിരുദാനന്തര ബിരുദ പ്രവേശനം
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ 2018-19 അദ്ധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുളള റാങ്ക് ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ജൂലൈ ഒമ്പതിന് രാവിലെ 11-ന് മുമ്പായി കോളേജില്‍ റിപ്പോര്‍ട്ടു ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ സീറ്റ് ഒഴിവ്
കൊച്ചി: പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ കീഴ്മാട് പ്രവര്‍ത്തിക്കുന്ന ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ പ്ലസ് വണ്‍ (ബയോ-മാത്സ്) സീറ്റിലേക്ക് പട്ടികജാതിവിഭാഗത്തില്‍ അഞ്ചും പട്ടികവര്‍ഗവിഭാഗത്തില്‍ അഞ്ചും സീറ്റുകള്‍ ഒഴിവുണ്ട്. വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയുളള പ്രസ്തുത വിഭാഗക്കാര്‍ക്ക് നേരിട്ട് അപേക്ഷിക്കാം. അഡ്മിഷന് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് താമസമുള്‍പ്പെടെ സൗജന്യമാണ്. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവസര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ സ്കൂള്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2624115, 2623673, 9497812092.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി അവലോകന യോഗം
കൊച്ചി: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2018-19 വാര്‍ഷിക പദ്ധതി അവലോകനം തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തില്‍ ജൂലൈ ഒമ്പതിന് രാവിലെ 10-ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം
കൊച്ചി: ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴില്‍ 2017 ഡിസംബര്‍ മാസത്തില്‍ കെ.ടെറ്റ് പരീക്ഷ വിജയിച്ച് സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന് കഴിഞ്ഞ പരീക്ഷാര്‍ത്ഥികളുടെ കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ജൂലൈ 9 മുതല്‍ 13 വരെ ആലുവ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും ലഭിക്കും. അഡ്മിറ്റ് കാര്‍ഡും ഐ.ഡി പ്രൂഫും ഹാജരാക്കി കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
അങ്കമാലി ബ്ലോക്ക് ഓഫീസ് മന്ദിര നിര്‍മ്മാണോദ്ഘാടനം 9ന്
കൊച്ചി: അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മന്ദിരത്തിന്റെയും സ്കില്‍ സ് എക്സലന്‍സ് സെന്ററിന്റെയും നിര്‍മ്മാണോദ്ഘാടനം തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി കെ.ടി. ജലീല്‍ തിങ്കളാഴ്ച നിര്‍വഹിക്കും. പകല്‍ മൂന്നിന് എ.പി കുര്യന് സ്മാരക സി എസ് എ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ റോജി എം ജോണ്‍ എംഎല്‍എ അധ്യക്ഷനാകും. അന്‍വര്‍ സാദത്ത് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും. റോജി എം ജോണ്‍ എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 2.3 കോടി രൂപ മുടക്കിയാണ് നിര്‍മാണം. പകല്‍ രണ്ടിന് ബ്ലോക്ക് ഗ്രാമോത്സവത്തിലെ പ്രതിഭകളെ ആദരിക്കലും സെമിനാറും നടക്കും. പഞ്ചായത്ത് രാജ് നിയമം പിന്നിട്ട കാല് നൂറ്റാണ്ട് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഡോ.എം.സി ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് വത്സ സേവ്യര്‍ അധ്യക്ഷയാകും. പഞ്ചായത്ത് രാജ് നിയമത്തിനു മുമ്പ് ജനപ്രതിനിധികളായിരുന്നവരെ ചടങ്ങില്‍ ആദരിക്കും. മുന്‍ മന്ത്രി ജോസ് തെറ്റയില്‍ മുന്‍ എംഎല്‍എ പി.ജെ ജോയി നഗരസഭാ ചെയര്‍പേഴ്സണ്‍ എം.എ ഗ്രേസി . കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.തുളസി, ജില്ലാ പഞ്ചായത്ത് അംഗം സാംസണ് ചാക്കോ എന്നിവര്‍ പങ്കെടുക്കും.
മഹാരാജാസ് കോളേജില്‍ പ്രൊജക്റ്റ് ഫെല്ലോയുടെ ഒഴിവ്
കൊച്ചി: മഹാരാജാസ് കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സ്റ്റീഫന്‍ സെക്യൂറയുടെ കെ.എസ്.സി.എസ്.റ്റി.ഇ ഗവ: ഓഫ് കേരള (KSCSTE Govt. of Kerala) സമയ ബന്ധിതമായ റിസര്‍ച്ച് പ്രൊജക്ടിലേക്ക് പ്രൊജക്റ്റ് ഫെല്ലോയുടെ ഒഴിവുണ്ട്. സംസ്ഥാനത്തെ ലൈക്കനുകളുടെ വര്‍ഗീകരണവും അതിന്റെ സംരക്ഷണവും ആസ്പദമാക്കിയുളള ഗവേഷണമാണ് വിഷയം. യോഗ്യത ബോട്ടണി/പ്ലാന്റ് സയന്‍സിലുളള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. വനമേഖലയില്‍ ഗവേഷണം നടത്തിയും ഫീല്‍ഡ് വര്ക്കിലുമുളള പ്രവൃത്തി പരിചയവും അഭികാമ്യം. ഫെല്ലോഷിപ്പ് 22000/മാസം. കാലയളവ് മൂന്ന് വര്‍ഷം. വയസ് 2018 ജനുവരി ഒന്നിന് 35 വയസ് കവിയാന്‍ പാടില്ല
- Log in to post comments