Skip to main content

ഞങ്ങളും കൃഷിയിലേക്ക്; ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ

 

മുഖ്യമന്ത്രിയുടെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വിദ്യാ‍ർത്ഥികൾക്കായി മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ആലങ്ങാട്, കരുമാല്ലൂർ, വരാപ്പുഴ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തുകളിൽ നിന്നും ആലുവ, ഏലൂർ മുനിസിപ്പാലിറ്റികളിൽ നിന്നുമുള്ള 10നും 15വയസിനുമിടയിൽ പ്രായമുള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരവും, രണ്ട് പേരടങ്ങുന്ന ടീമിന്റെ കാർഷിക ക്വിസ് മത്സരവുമാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ അതാത് കൃഷിഭവനുകളിൽ പേര്, വിലാസം, സ്കൂളിന്റെ പേര്, മൊബൈൽ നമ്പർ എന്നിവ സഹിതം ഏപ്രിൽ 30നകം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ആലങ്ങാട് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസുമായി ബന്ധപ്പെടുക ഫോൺ :0484-2672192

date