Post Category
ഭൂമി പതിവ് കമ്മിറ്റി യോഗം; 9 അപേക്ഷകളിൽ എട്ടും തീർപ്പാക്കി
അടുത്ത മാസം നടക്കുന്ന പട്ടയമേളയോട് അനുബന്ധിച്ച് ജില്ലാ ഭൂമി പതിവ് കമ്മിറ്റി യോഗം കളക്ടറേറ്റിലെ സ്പാർക്ക് ഹാളിൽ ചേർന്നു. ജില്ലാ കളക്ടർ ജാഫർ മാലിക് അധ്യക്ഷനായ ചടങ്ങിൽ ടി.ജെ വിനോദ് എംഎൽഎ സന്നിഹിതനായി.
പട്ടയ വിതരണവുമായി ബന്ധപ്പെട്ട് കമ്മിറ്റിക്ക് മുമ്പാക സമർപ്പിച്ച 9 അപേക്ഷകളിൽ എട്ടെണ്ണവും തീർപ്പാക്കി. താലൂക്കുകളിലെ പ്രശ്നബാധിത പട്ടയങ്ങളുടെ മുഴുവൻ ലിസ്റ്റും തയ്യാറാക്കണമെന്ന് കളക്ടർ നിർദേശിച്ചു.
ജില്ലയിലെ വിവിധ താലൂക്കുകള്‍ കേന്ദ്രീകരിച്ച് പട്ടയങ്ങള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. തയ്യാറായ പട്ടയങ്ങൾ മെയ് 7ന് ഉടമകൾക്ക് കൈമാറും.
യോഗത്തിൽ വിവിധ താലൂക്കുകളിലെ തഹസിൽദാർമാർ, വാർഡ് കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
date
- Log in to post comments