Skip to main content

നിയമസേവന അതോറിറ്റിയുടെ വാക്കത്തോണ്‍ ഇന്ന് (18)

നിയമ സേവന സ്ഥാപനങ്ങളെയും അവ നല്‍കുന്ന വിവിധ സേവനങ്ങളെയും പൊതുജനങ്ങളുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നതിന് ദേശീയ നിയമ സേവന അതോറിറ്റി നടത്തിവരുന്ന ദശദിന പ്രചരണ പരിപാടി ഇന്ന് (18) സമാപിക്കും. തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി രാവിലെ 7.30 ന് കവടിയാര്‍ പാര്‍ക്കില്‍ നിന്നും കൂട്ടനടത്തം സംഘടിപ്പിക്കും. കളക്ടര്‍ കെ. വാസുകി ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ ജഡ്ജി കെ. ഹരിപാല്‍, സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആനയറ ഷാജി, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറി സിജു ഷേയ്ക്ക്, ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, അഭിഭാഷകര്‍, നിയമവിദ്യാര്‍ത്ഥികള്‍, പാരാലീഗല്‍ വേളന്റിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 10 ന് വഞ്ചിയൂര്‍ സൈനിക് റസ്റ്റ് ഹൗസില്‍ പാരാലീഗല്‍ വേളന്റിയര്‍മാര്‍ക്ക് വിവിധ നിയമ വിഷയങ്ങളെക്കുറിച്ച് പരിശീലന പരിപാടി നടത്തും. വൈകിട്ട് 3.30 ന് നടക്കുന്ന സമാപന പരിപാടി നിയമ വകുപ്പ് സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ദക്ഷിണേന്ത്യയിലെ മികച്ച പി.എല്‍.വി ആയി തെരഞ്ഞെടുക്കപ്പെട്ട എ. തമീസയ്ക്കും താലൂക്കുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മികച്ച പി.എല്‍.വി മാര്‍ക്കും ജില്ലാ ജഡ്ജി കെ. ഹരിപാല്‍ അവാര്‍ഡുകള്‍ നല്‍കും.

പി.എന്‍.എക്‌സ്.4898/17

date